
പത്തനംതിട്ട: കാലാകാലങ്ങളായി ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വർണത്തില്‍ത്തീർത്ത സമർപ്പണങ്ങളില്‍ കിരീടം, മാല, കിണ്ടി, നെക്ലസ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഇവയെല്ലാം മഹസറില്‍ എഴുതിച്ചേർത്തശേഷം സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറന്മുളയിലെ സ്ട്രോങ് റൂമിലാണിവയുള്ളത്.
ശബരിമലയില്‍ വഴിപാടായി കിട്ടിയവയില്‍ ഏറ്റവും മൂല്യമുള്ളത് 1973-ല്‍ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ സമർപ്പിച്ച 420 പവൻ തൂക്കമുള്ള തങ്ക അങ്കിക്കാണ്. എല്ലാവർഷവും മണ്ഡലപൂജയ്ക്ക് ആറന്മുളയിലെ സ്ട്രോങ് റൂമില്‍നിന്ന് ഘോഷയാത്രയായി സന്നിധാനത്തെത്തിച്ച് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2013 ഡിസംബറിലാണ് തമിഴ്നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥൻ 75 പവൻ തൂക്കമുള്ള സ്വർണക്കിണ്ടി സമർപ്പിച്ചത്. 2022 -ല്‍ തിരുവനന്തപുരം സ്വദേശിയായ ഒരു ഭക്തൻ സമർപ്പിച്ചത് 107.75 പവൻ തൂക്കമുള്ള സ്വർണമാല.
അക്കൊല്ലംതന്നെ അരക്കിലോ ഭാരമുള്ള സ്വർണക്കിരീടം, ആന്ധ്രാപ്രദേശ് സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ സമർപ്പിച്ചു. ചുറ്റും വജ്രക്കല്ലുകള്‍ പതിച്ചതായിരുന്നു.