
തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് യുവാവിന് പാമ്ബിന്റെ കടിയേറ്റു. വെങ്കിടേഷ് എന്ന യുവാവ് തന്നെ കടിച്ച പാമ്ബിനെ തിരികെ കടിക്കുകയും അതിന്റെ തല അറ്റുപോകുകയും ചെയ്തു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വെങ്കിടേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
സംഭവത്തിന് ശേഷം നടന്നത് ഏവരേയും അമ്ബരപ്പിക്കുന്ന കാര്യങ്ങളാണ്. പാമ്ബ് കടിയേല്‍ക്കുന്ന സമയത്ത് വെങ്കിടേഷ് മദ്യ ലഹരിയിലായിരുന്നു. ഇയാളെ കടിച്ച പാമ്ബിനെ ഉടന്‍ കയ്യിലെടുത്ത് അതിന്റെ തലയില്‍ കടിക്കുയായിരുന്നു. പാമ്ബിനെ കടിച്ചു കൊന്ന ശേഷം അതിനെ വീട്ടിലേക്ക് കൊണ്ടുപോയി തൊട്ടരികില്‍ കിടത്തി വെങ്കിടേഷ് ഉറങ്ങിയതായും നാട്ടുകാര്‍ പറയുന്നു.
ഉറങ്ങാന്‍ കിടന്ന വെങ്കിടേഷിന്റെ ആരോഗ്യസ്ഥിതി രാത്രി വൈകിയതോടെ മോശമാകുകയായിരുന്നു.
പരിഭ്രാന്തരായ വീട്ടുകാര്‍ ഇയാളെ ശ്രീകാളഹസ്തിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടേഷ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ദ ചികിത്സക്കായി വിഘ്‌നേഷിനെ തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ വെങ്കിടേഷ് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്