ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; ഒക്ടോബര്‍ മൂന്ന് മുതല്‍ അഭിനയിച്ചു തുടങ്ങും; പിന്നാലെ വമ്പൻ ചിത്രങ്ങള്‍

Spread the love

കൊച്ചി: മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടി ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്.

video
play-sharp-fill

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മള്‍ട്ടി സ്റ്റാർ ചിത്രത്തില്‍ ഒക്ടോബർ 3 മുതല്‍ വീണ്ടും അഭിനയിച്ച്‌ തുടങ്ങും.

ഹൈദരാബാദാണ് ലൊക്കേഷൻ. ചികിത്സയെ തുടർന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി ഒക്ടോബർ 1 ന് ഹൈദരാബാദിലേക്ക് പുറപ്പെടും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ് നാരായണൻ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഇനി 60 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നതെന്നറിയുന്നു. മമ്മൂട്ടിയോടൊപ്പം മോഹൻലാല്‍, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരാണ് പാട്രിയറ്റ് എന്ന് താത് കാലികമായി പേരിട്ട ചിത്രത്തിലെ മറ്റ് താരങ്ങള്‍.