ചവറയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം;2 പേർക്ക് ഗുരുതര പരിക്ക്

Spread the love

ചവറ: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ശക്തികുളങ്ങര ശ്രീദേവി നിവാസിൽ ശ്രീകണ്ഠ‌ന്റെയും ശ്രീദേവിയുടെയും മകൻ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് തെക്കുവശത്ത് ആയിരുന്നു അപകടം. ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.

video
play-sharp-fill

ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ താലുക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട മറ്റൊരു സ്‌കൂട്ടറിലെ യാത്രക്കാരായ 2 പേർക്കും പരുക്കേറ്റിട്ടുണ്ട്.

കാവനാട് ജംക്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരിക ആയിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: അഞ്ജന വിമൽ. മക്കൾ: അങ്കിത്,അങ്കിത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group