
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ഓടും കുതിര ചാടും കുതിര.’ ഫഹദിനൊപ്പം കല്യാണിയാണ് നായികയായി എത്തിയത്.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാല്‍, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.
ഒരു ഉത്സവ സീസണിന് ഇണങ്ങിയ രീതിയില്‍ വളരെ കളർഫുളായി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജിന്റോ ജോർജ് ആണ്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിച്ചിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെറ്റ്ഫ്ലിക്സിലൂടെ ഓടും കുതിര ചാടും കുതിര ഒടിടിയിലെത്തുമെന്നാണ് വിവരം. റിപ്പോർട്ടുകള്‍ അനുസരിച്ച് ചിത്രം സെപ്റ്റംബർ 26 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകാനുണ്ട്.