
കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ അംഗത്വം നഷ്ടപ്പെടാതെ ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാൻ 60 വയസ്സ് പൂർത്തിയാക്കാത്ത തൊഴിലാളികൾക്കും എല്ലാ വാഹന ഉടമകൾക്കും 2020 ജനുവരി 1 മുതലുള്ള ഉടമ/ തൊഴിലാളി വിഹിതം കുടിശ്ശിക ഒക്ടോബർ 1 മുതൽ 31 വരെ അടക്കാവുന്നതാണ് .
ഇത് സംബന്ധിച്ച് വാഹന പ്രചരണവും നോട്ടീസ് വിതരണവും സംസ്ഥാന വ്യാപകമായി വിപുലമായ പ്രചരണം നടത്തുന്നതിന്റെ മുന്നോടിയായി കോട്ടയത്ത് 19 ,20 തീയതികളിൽ നടത്തുന്ന വാഹന പ്രചരണ യാത്രയ്ക്ക് മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു .
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗങ്ങളായ ടിപി അജികുമാർ, സുമോദ് ടി ജോസഫ് , എസി സത്യൻ പ്രസംഗിച്ചു. കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷകൾ റാലിയായി പ്രചരണ വാഹനത്തെ അനുഗമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group