
കോട്ടയം: ആപ്പിൾ മാക്ബുക്ക് വിൽപ്പനാ വളർച്ചനിരക്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒന്നാമതെത്തിയ ഓക്‌സിജനിൽ ആപ്പിൾ സ്മാർട്ട്ഫോൺ ശ്രേണിയിലുള്ള ഏറ്റവും പുതിയ ഐഫോൺ 17, 17 എയർ, 17 പ്രൊ, 17 പ്രൊ മാക്‌സ് എന്നിവയുടെയും, ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് എസ്ഇ, എയർ പോഡ് 3 തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും കേരളത്തിലെ വില്പന ആരംഭിച്ചു. സെപ്റ്റംബർ 19ആം തിയതി രാവിലെ 8 മുതൽ തന്നെ പ്രോഡക്റ്റുകൾ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഓക്സിജൻ ഒരുക്കി.
ആദ്യ വില്പന അജ്മി ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഫ്‌സൽ ഏറ്റുവാങ്ങി.
24 മാസ തവണ വ്യവസ്ഥയിൽ 0 രൂപ ഡൗൺപേയ്‌മെന്റിൽ 0% പലിശ നിരക്കിൽ തുടങ്ങി മികച്ച ഇഎംഐ സ്കീമുകളും വിവിധ ബാങ്കുകളുടെ കാർഡ് പർച്ചേസുകളിൽ 6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. കൂടാതെ ആപ്പിൾ ഓതറൈസ്ഡ് പ്രൊട്ടക്ഷൻ പ്ലാനുകളായ പ്രൊട്ടക്റ്റ് പ്ലസ്, കെയർ പ്ലസ് തുടങ്ങിയവക്ക് 30% വരെ കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ഗ്ലോബൽ കവറേജ്, അൺലിമിറ്റഡ് ക്ലൈംസ്, ആക്സിഡന്റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ, ബാറ്ററി & ഹാർഡ്‌വെയർ കാവറേജും ഈ പാക്കേജിൽ ലഭിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധുനിക ഐ19, ഐ 19 പ്രോ പ്രൊസസ്സർ, 48എംപി ഫ്യൂഷൻ ക്യാമറ 18എം പി സെൻറർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, 120Hz ഡിസ്പ്ലേ, പുതിയ iOS 26 ഫീച്ചറുകൾ, ഹിറ്റ് ഹോഡ്‌ജ് അലൂമിനിയം. യുണീബോഡി തുടങ്ങിയ പുതിയ ഫീച്ചറുകൾ പുതിയ ഐഫോൺ 17 സീരീസിൽ ഉണ്ട്.
പഴയ ഐഫോണുകൾ ഏറ്റവും മികച്ച മൂല്യത്തിൽ എക്‌സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോണിലേക്ക് മാറാവുന്നതാണ്. പഴയ ഫോണിൽ തിന്നും പുതിയ ഫോണിലേക്ക് ഡാറ്റ സുരക്ഷിതമായി മാറ്റുന്നതിന് വിദ്ഗ്ധ സേവനവും പ്രത്യേക സജ്ജീകരണങ്ങളും ഓക്‌സിജൻ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
ഗവൺമെന്റിന്റെ പുതിയ ജി എസ് ടി പരിഷ്‌കരണത്തിൽ ഇലക്ട്രോണിക് ഹോം അപ്ലയൻസസ് പ്രോഡക്റ്റുകളിൽ ലഭിക്കുന്ന വിലക്കുറവിൽ ഇപ്പോൾ ഓക്സിജൻ ഷോറൂമിൽ നിന്നും ബുക്ക് ചെയ്ത് വാങ്ങുവാനും സൗകര്യം ഒരുക്കിയിരിക്കുന്നു.