രാഹുൽ ഗാന്ധിയും സോണിയയും വയനാട്ടില്‍ എത്തി:   കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു.

Spread the love

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വയനാട്ടിലെത്തി

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു. കെ സി വേണുഗോപാൽ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു

സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും നാട്ടിലെത്തുന്നത്.

ഒരു ദിവസത്തെ സന്ദര്‍ശനമായിരിക്കും നടക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തും.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം.

വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിവരം തേടിയിരുന്നു.