
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്ന് ഹൈക്കോടതി.
ഹൈകോടതിയുടെ കർശന ഉപാധികളോടെയാകും ടോൾ പിരിക്കാൻ അനുമതി നൽകുക. ടോൾ നിരക്ക് വർധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിൽ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോൾ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്. തൃശൂർ ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ടോൾ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോർട്ട്.



