പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ മുന്നോടിയായി വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടെയും ക്ഷേത്ര കലാപീഠത്തിൻ്റേയും നേതൃത്വത്തിൽ വിളംബര ഘോഷയാത്രനടത്തി :കൊട്ടാരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ടുജട്ടിയിൽ സമാപിച്ചു.

Spread the love

വൈക്കം:
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 20ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ മുന്നോടിയായി വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടെയും ക്ഷേത്ര കലാപീഠത്തിൻ്റേയും നേതൃത്വത്തിൽ വിളംബര ഘോഷയാത്രനടത്തി.

video
play-sharp-fill

ഘോഷയാത്രയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന മുരളിധരൻനമ്പൂതിരി നിർവഹിച്ചു.വടക്കേ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ

ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, അസിസ്റ്റൻ്റ് കമ്മിഷണർ സി.എസ്.പ്രവീൺകുമാർ , അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണു,ഇണ്ടംതുരുത്തി മനഹരിഹരൻനമ്പൂതിരി,ടി ഡിഇസിഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി.കൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ടുജട്ടിയിൽ സമാപിച്ചു.