video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeCrimeപതിനാറുകാരിയെ അമ്മ കാമുകനൊപ്പം ചേർന്ന് കൊന്ന് കിണറ്റിലിട്ട സംഭവം ; തെളിവെടുപ്പിനിടയിലും കൂസലില്ലാതെ പ്രതികൾ

പതിനാറുകാരിയെ അമ്മ കാമുകനൊപ്പം ചേർന്ന് കൊന്ന് കിണറ്റിലിട്ട സംഭവം ; തെളിവെടുപ്പിനിടയിലും കൂസലില്ലാതെ പ്രതികൾ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അമ്മയും കാമുകനും ചേർന്ന് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. അനീഷുമായുള്ള രഹസ്യ ബന്ധത്തെ എതിർത്തതിനാണ് മകൾ മീരയെ കൊലപ്പെടുത്തിയതെന്ന് അമ്മ മഞ്ജു പറഞ്ഞു.മഞ്ജുഷയും അനീഷുമായുള്ള ബന്ധത്തെ മീര സ്ഥിരം എതിർത്തിരുന്നു. ഇതിന്റെ പേരിൽ സംഭവ ദിവസവും മീര അമ്മയുമായി ഇതിന്റെ പേരിൽ വഴക്കിട്ടിരുന്നു. തുടർന്ന് മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടർന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നൽകി.ഇന്നലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകൻ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നൽകി. മീര മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം ബൈക്കിൽ കയറ്റി അനീഷിന്റെ വീട്ടിലെത്തിച്ചു. രാത്രി ഒമ്പതരയോടെ പിൻവശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നുവെന്നും തുടർന്ന് മീരയുടെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു. രാത്രി തന്നെ മീരയെ കൊല്ലാൻ ഉപയോഗിച്ച ഷാളും മറ്റ് വസ്തുക്കളുമാി പ്രതികൾ നാഗർകോവിലിലേയ്ക്ക് പോകുകയായിരുന്നുതെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. തെളിവെടുപ്പിനിടെ മഞ്ജുഷയ്ക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധമുവുമായി
നിരവധി പേർ മഞ്ജുഷയെ തല്ലാൻ പാഞ്ഞടുത്തപ്പോൾ പോലീസ് വളരെ ശ്രമപ്പെട്ടാണ് അവരെ തടഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments