കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികളെ തുറിച്ചുനോക്കിയെന്ന് പറഞ്ഞ്; പ്ലസ് വണ്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു

Spread the love

തിരുവനന്തപുരം: കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ്ങിനിടെ മർദിച്ചെന്ന് പരാതി. എസ്എൻവി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി.

video
play-sharp-fill

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിന് പരാതി നൽകി. ജൂലൈ 20 ന് സ്കൂളില്‍ പുതുതായി ചേർന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിച്ചെന്നും പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സസഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group