‘ട്രംപിനെ പുറത്താക്കുക, ട്രംപിനെ തടയുക’; ഡോണാൾഡ് ട്രംപിനെതിരെ ആളിക്കത്തി പ്രതിഷേധം; ലണ്ടനില്‍ തെരുവിലിറങ്ങിയത് ആയിരങ്ങള്‍

Spread the love

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം.

ആയിരക്കണക്കിന് ആളുകളാണ് ലണ്ടൻ നഗരത്തില്‍ മാർച്ച്‌ ചെയ്തത്.

‘ട്രംപിനെ പുറത്താക്കുക’, ‘ട്രംപിനെ തടയുക’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും കൊടികളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, വിവാദ വ്യക്തിത്വമായ ആൻഡ്രൂ ടേറ്റ് എന്നിവരുടെ വേഷം ധരിച്ചും ചിലർ പ്രതിഷേധത്തിനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യ- യുക്രൈൻ സംഘർഷം, ഗസ്സിയിലെ ഇസ്രായേല്‍ വംശഹത്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള പരാമർശങ്ങളും ചില പ്ലക്കാർഡുകളില്‍ ഉണ്ടായിരുന്നു.

എപ്സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ട്രംപ് തള്ളുകയായിരുന്നു.