
കണ്ണൂർ : മട്ടന്നൂരിൽ മതിൽ തകർന്ന് നിർമ്മാണ തൊഴിലാളി മരിച്ചു. ആറളം ഫാം സ്വദേശി മനീഷ്(30) ആണ് മരിച്ചത്.
കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെയാണ് മതിലിടിഞ്ഞത്. മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയായിരുന്നു സംഭവം.
കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് മനീഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻതന്നെ കല്ലുകൾ മാറ്റി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group