
കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻറ്ററി സ്കൂളിലെ 2 ദിവസം നീണ്ട് നിൽക്കുന്ന എച്ച് എസ് & യു.പി വിഭാഗം കലോൽസവത്തിന് തിരിതെളിഞ്ഞു . 80 മൽസരഇനങ്ങളിലായി 2 ദിവസത്തിലായി 636 കലാകാരൻമ്മാരും , കലാകാരികളും വിവിധ ഇനങ്ങളിലായി മൽസരത്തിൽ പങ്കെടുക്കും. കുമരകത്തെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാരംഗി ഫെസ്റ്റ് 2025 എന്നാണ് കലോൽസവത്തിന് നാമകരണം ചെയ്തിരിക്കുന്നത് .
പ്രധാന വേദിയായ പി.കെ.എം തന്ത്രി മെമ്മോറിയൽ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ എ.കെ ജയപ്രകാശ്,അറത്തറ ഭദ്രദീപം കൊളുത്തി കലോൽസവത്തിന്റെ ഉദ്ഘാടനകർമ്മം നീർവ്വഹിച്ചു . ഹെഡ് മിസ്ട്രസ് (ഇൻ ചാർജ്ജ് ) ജയശ്രീ വി.എസ് അദ്ധ്യക്ഷത വഹിച്ചു .
അനീഷ് കെ.എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ , പ്രിൻസിപ്പിൾ സുനിമോൾ.എസ് , പി.ടി.എ പ്രസിഡൻറ്റ് വി.സി അഭിലാഷ് , സന്ധ്യ എസ് ജനാർദ്ദനൻ , സ്കൂൾ ലീഡർ കാർത്തികേയൻ വി.ആർ , ഡെപ്യൂട്ടി സ്പീക്കർ ചിന്മയി എസ് എന്നിവർ ആശംസകളർപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാഫ് സെക്രട്ടറി ധനലാൽ എ.എസ് കൃതജ്ഞത അർപ്പിച്ചു. വിദ്യാർത്ഥികൾ വളരെ ചിട്ടയോടും , ഭംഗിയായും പരിപാടികളിൽ പങ്കാളികളായി. എച്ച് എസ് & യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ക്ലാസിന് ട്രോഫികൾ വിതരണം ചെയ്യും.