കോട്ടയം വെച്ചൂർ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെമിസ്ട്രി ലാബിൻ്റെ ഉദ്ഘാടനം നടത്തി.

Spread the love

വെച്ചൂർ : വെച്ചൂർ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെമിസ്ട്രി ലാബിൻ്റെ ഉദ്ഘാടനം നടത്തി.

പിടിഎ പ്രസിഡൻ്റ് എം.ആർ.ഷൈമോൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി ലാബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽറോയ് ജെ. മഞ്ഞക്കുന്നേൽ,പഞ്ചായത്ത് അംഗം ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം തരംഗംജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എം.ആർ.ഷൈമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആൻസിതങ്കച്ചൻ, പ്രിൻസിപ്പൽറോയ് ജെ.മഞ്ഞക്കുന്നേൽ, ഹെഡ്മാസ്റ്റർ ജെയിൻ കുമാർ, എസ് എം സി ചെയർമാൻ ജിജി, കലോത്സവ കൺവീനർ അഞ്ജുതോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത സംവിധായകൻ ജയൻ ബി.എഴുമാംതുരുത്തിൻ്റെ ഫ്ല്യൂട്ട് വാദനത്തോടെയാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്ത് കുട്ടികളടക്കം നെഞ്ചിലേറ്റായ ചലച്ചിത്രഗാനങ്ങൾ ജയൻ്റെഫ്ലൂട്ടിലൂടെ ഒഴുകിയപ്പോൾ ഗാനതരംഗത്തിനൊപ്പം കുട്ടികൾ ഹർഷാരവത്തോടെ കൈയടിച്ചു കലോത്സവ വേദിയെ ആവേശഭരിതമാക്കി,തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.