തമിഴ്നാട്ടില്‍ ബിജെപിക്ക് നോ എൻട്രി; ഡല്‍ഹിയുടെ ആധിപത്യത്തിനെതിരെ പോരാടുമെന്ന് എം കെ സ്റ്റാലിൻ

Spread the love

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനും ആധിപത്യത്തിനും എതിരെ ശക്തമായി പോരാടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡല്‍ഹി നമ്മളെ പല തരത്തിൽ അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള ആവശ്യം നിഷേധിക്കല്‍, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കല്‍, പുരാവസ്തു ഗവേഷണങ്ങള്‍ അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കേന്ദ്രത്തെ കുറ്റപ്പെടുത്തി.

കൂടാതെ, വോട്ട് ചെയ്യാനുള്ള നമ്മുടെ അവകാശങ്ങള്‍ എസ് ഐ ആർ വഴി തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇപ്പോഴായാലും അടിച്ചമര്‍ത്തലിന് നോ എന്‍ട്രി, ആധിപത്യത്തിനും അടിച്ചേല്‍പ്പിക്കലിനും നോ എന്‍ട്രി, അതുകൊണ്ട് ബിജെപിക്ക് പൂര്‍ണ്ണമായും നോ എന്‍ട്രി എന്ന് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് തവണ കേന്ദ്രത്തില്‍ ഭരണം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം തമിഴ്‌നാട്ടില്‍ വിജയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.