“വിശ്വസിച്ചാലും ഇല്ലെങ്കിലും നോം തന്യാണ്..” പോസ്റ്റുകളിൽ രസകരമായ ക്യാപ്ഷനുകൾ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി

Spread the love

കോട്ടയം: ടെലിവിഷൻ അവതാരകയായി എത്തി മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ ആളാണ് മീനാക്ഷി അനൂപ്. പിന്നീട് ഒപ്പം, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് വെള്ളിത്തിരയിലും മീനാക്ഷി തന്റെ സ്ഥാനം ഉറപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സുള്ള മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ ക്യാപ്ഷനുകൾക്ക് പ്രത്യേകം ആരാധകർ തന്നെയുണ്ട്. ക്യാപ്ഷൻ ഇടുന്നതിൽ രമേശ് പിഷാരടി ജൂനിയർ എന്നാണ് പലരും മീനാക്ഷിയെ വിശേഷിപ്പിക്കാറുള്ളതും. ഇപ്പോഴിതാ പുതുതായി മീനാക്ഷി പങ്കുവച്ച പോസ്റ്റും അതിന് വന്നൊരു കമന്റിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

നീല സാരി ധരിച്ചൊരു ഫോട്ടോ ആണ് മീനാക്ഷി ഷെയർ ചെയ്തത്. ഒപ്പം “നല്ലോണം’..തിന്നണംന്ന്..ചിലർ, നല്ല ‘വണ്ണം’.. വേണംന്ന്.. ചിലർ, ‘നല്ലവണ്ണം’..തന്നെയാണ്.. ഞാനെന്ന്..ഞാനും”, എന്നായിരുന്നു ക്യാപ്ഷനായി മീനാക്ഷി കുറിച്ചത്. പതിവ് പോലെ ആരാധകർ ക്യാപ്ഷനെ കുറിച്ചായി സംസാരം. ‘പേജിന്റെ അഡ്മിൻ പിഷാരടി ആണോ, കുഞ്ഞുണ്ണി മാഷിന്റെ ശിഷ്യയോ’, എന്നെല്ലാമാണ് കമന്റുകൾ. ഇവയ്ക്കെല്ലാം മീനാക്ഷി മറുപടിയും കൊടുത്തിട്ടുണ്ട്.

“ഈ അക്കൗണ്ട് യൂസ് ചെയ്യുന്നത് ആരാണ് ?”, എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് “വിശ്വസിച്ചാലും ഇല്ലെങ്കിലും നോം തന്യാണ്..”, എന്നായിരുന്നു മറുപടി വന്നത്. ഒരിക്കലും ഇല്ലെന്നെല്ലാം ചോദ്യം ചോദിച്ചയാൾ കമന്റിടുന്നുണ്ട്. അവയോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടുമില്ല. എന്തായാലും മീനാക്ഷിയുടെ ക്യാപ്ഷന് ചെറുതല്ലാത്ത ആരാധകവൃന്ദം തന്നെ ഉണ്ടെന്നത് ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ പാർട്‍ണർ സങ്കൽപങ്ങളെ കുറിച്ച് മീനാക്ഷി അനൂപ് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കണം പാർട്ണർ എന്ന് മീനാക്ഷി പറഞ്ഞിരുന്നു. “എന്നും എല്ലാ കാര്യവും നമുക്ക് പറയാൻ പറ്റുന്ന, നമ്മൾ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാൻ എങ്ങനെ ഇരിക്കുന്നു, കയ്യിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസിൽ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെ”ന്നും മീനാക്ഷി പറഞ്ഞിരുന്നു.