
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. അടുത്തിടെ നടൻ സിനിമാ നിർമാണ കമനി തുടങ്ങിയതും ഏറെ ചർച്ചയായിരുന്നു.
ഇതിനിടെ ബേസിലിനെ കണ്ട ഒരു കുഞ്ഞിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടൻ ആരാണെന്ന് കുട്ടിയോട് അച്ഛൻ ചോദിക്കുന്ന വീഡിയോയാണ് വെെറലായത്.
മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ബേസില്‍ ജോസഫ് ഇവരില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നാണ് ചോദിക്കുന്നത്. അപ്പോള്‍ കുട്ടി ബേസില്‍ ജോസഫ് ആരാണ് അങ്ങനെ ഒരു നടൻ ഇല്ലെന്ന് മറുപടി പറയുന്നു.
തുടർന്ന് കുട്ടിയുടെ അച്ഛൻ ഗൂഗിളില്‍ നിന്ന് ബേസിലിന്റെ ചിത്രം എടുത്ത് കാണിക്കുമ്ബോള്‍ ഇത് സിനിമാ നടൻ അല്ലെന്നും മീൻ വില്‍ക്കാൻ വരുന്ന ആളാണെന്നുമാണ് കുട്ടി പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇത് സിനിമ നടൻ അല്ല അച്ഛാ, വീട്ടില്‍ മീൻ കൊണ്ടുവരുന്ന ആളാണ്. ഞാൻ കണ്ടിട്ടുണ്ട്. ഇയാള്‍ സിനിമാ നടൻ അല്ല. ഉറപ്പായിട്ടും മീൻ വില്‍ക്കാൻ വരുന്ന ചേട്ടൻ ആണ്. സ്കൂട്ടറിന്റെ പിറകില്‍ പെട്ടി ഓക്കെ വച്ചാണ് വരുന്നത്. ഞാൻ കണ്ടിട്ടുണ്ട്’- കുട്ടി പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ ബേസിലും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
‘എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം. രണ്ടു കിലോ മത്തിയും കൊണ്ടുവരാം’ – എന്നായിരുന്നു നടന്റെ കമന്റ്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.