മലയും കാടും കടന്ന് ചോലനായ്ക്കരുടെ പ്രശ്നങ്ങളറിയാൻ പ്രിയങ്ക ഗാന്ധിയെത്തി

Spread the love

കരുളായി: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എംപി കരുളായി ഉൾവനത്തിലെത്തി.. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പൊലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്.

video
play-sharp-fill

വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്. ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് ട്രൈബൽ ഇക്കണോമിയിൽ പി.എച്ച്.ഡി. ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയിൽ വിശദീകരിച്ചു.

പ്രിയങ്ക ഗാന്ധി എം. പി. യുടെ തിരഞ്ഞെടുപ്പ് സമയത്ത് ചോലനയ്ക്കാരുടെ ദുരവസ്ഥ വിവരിച്ച വിനോദ് അന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രിയങ്ക ഗാന്ധി എം. പി. ഉന്നതിയിലെത്തിയത്. കൂറ്റൻ പാറയിൽ കയറി കാൽനട പാലവും കണ്ടാണ് പ്രിയങ്ക ഗാന്ധി എം.പി. മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടും പാലവും സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ച ആദിവാസികളുടെ പ്രതിനിധികൾ കൂടെ കൂട്ടി ഐ.ബി.യിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചർച്ച നടത്തി.

തുടർന്ന് ഐ.ബി. യിൽ വച്ച് ആദിവാസി സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. എം. എൽ.എ. മാരായ ആര്യാടൻ ഷൌക്കത്ത്, എ.പി. അനിൽ കുമാർ, ഡി.എഫ്.ഒ. ധനിക് ലാൽ ജി., ഡി.സി. സി. പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.