വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍; രാത്രി ദർശനം കഴിഞ്ഞ് മടങ്ങും

Spread the love

പമ്പ: വിവാദ കൊടുങ്കാറ്റിനിടെ നിയമസഭയില്‍ എത്തിയതിന് പിന്നാലെ ശബരിമല ദർശനത്തിനെത്തി കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

video
play-sharp-fill

അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍ ദർശനത്തിനായി പോയത്. രാത്രി ദർശനം കഴിഞ്ഞ് മടങ്ങും.

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുല്‍ നിയമസഭയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതീവ രഹസ്യമായി ആയിരുന്നു രാഹുല്‍ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഇതിന് പിന്നാലെ ശനിയാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നില്‍ പ്രത്യേക ബ്ലോക്കായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ ഇരുന്നത്