കണ്ണൂരിൽ സൈക്കിളിൽ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയിൽ കുടുങ്ങി; രക്ഷകരായി യുവാക്കൾ;സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Spread the love

പഴയങ്ങാടി: ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ.കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

video
play-sharp-fill

ചൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ.

ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന് പെൺകുട്ടി എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളിൽ സഹായം തേടി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യം മനസിലായ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് അടിയന്തര ശ്രുശ്രൂഷ നൽകുകയായിരുന്നു. ബുദ്ധിമുട്ട് തോന്നിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിധ്യം വിടാതെ കാര്യം കൈകാര്യം ചെയ്ത യുവാവിനേയും ഒരു പോലെ പ്രശംസിക്കുന്നതാണ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറിയ പങ്കും.