
ദില്ലി: ബോളിവുഡ് നടി ദിഷ പത്താണിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ അക്രമികളായ രണ്ട് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ഗാസിയാബാദിലാണ് സംഭവം നടന്നത്. ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് നേർക്കാണ് രണ്ട് ദിവസം മുമ്പ് വെടിവെപ്പുണ്ടായത്.
ആദ്യഘട്ടത്തിൽ ചില മതസംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇവർ രണ്ട് പേരും ഗോൾഡി ബാർ, രോഹിത് ഗോധ്ര ഗാംഗിലെ അംഗങ്ങളാണ് എന്നുള്ള വിവരം പൊലീസ് പങ്കുവെച്ചിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ദില്ലി പൊലീസിന്റെ സ്പെഷൽ സെല്ലും യുപി പൊലീസ് ടാസ്ക് ഫോഴ്സും ഹരിയാന പൊലീസും. മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് ഫോഴ്സിന്റെ സംയുക്ത നീക്കമാണ് നടന്നത്.
ഇവരെ ഗാസിയാബാദിൽ വെച്ച് കണ്ടെത്തുകയും പിടികൂടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. പിടികൂടാനുളള് ശ്രമത്തിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണഅ രബീന്ദ്ര, അരുൺ എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചെന്ന വിവരം പുറത്തുവരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group