കനത്ത മഴ: ശക്തമായ ഇടിമിന്നലിൽ കൂട്ടത്തോടെ മരത്തിനടിയിലേക്ക് ഓടിക്കയറിയ 72 ആടുകൾ ചത്തു

Spread the love

റിയാദ് : സൗദി അറേബ്യയിൽ  ഇടിമിന്നലില്‍ 72 ആടുകള്‍ ചത്തു. അല്‍ അഹ്മല്‍ ഗ്രാമത്തിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലുണ്ടായപ്പോള്‍ ആട്ടിന്‍ കൂട്ടം മരത്തിനടിയിലായിരുന്നു. മഴക്കിടെ മരത്തിന് താഴെ കൂട്ടത്തോടെ നില്‍ക്കുന്നതിനിടെയാണ് ആടുകള്‍ക്ക് ഇടിമിന്നലേറ്റത്.

video
play-sharp-fill

താൻ വളത്തിയിരുന്ന 72 ആടുകളും ചത്തെന്നും ഒരു ആടു പോലും ബാക്കിയില്ലെന്നും ഉടമയായ സൗദി പൗരന്‍ മുഹമ്മദ് അല്‍ഗമൂര്‍ പറഞ്ഞു. ഗവര്‍ണറേറ്റിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് അല്‍ അഹ്മല്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കനത്ത മഴ ഈ മേഖലയില്‍ വന്‍ നാശം വിതച്ചിട്ടുണ്ട്.