കടയിൽ നിന്നും സോസ് വാങ്ങി ഇനി കാശും വയറും കളയേണ്ട; വീട്ടിൽ തന്നെ ഉണ്ടാക്കാം ടേസ്റ്റി സോസ്; റെസിപ്പി ഇതാ

Spread the love

പൊരിക്കടികൾ, ഫ്രൈഡ് റൈസ് പോലുള്ള ഭക്ഷത്തിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് സോസ്.  എന്നാൽ ഇനി കടയിൽ നിന്നും നിന്നും സോസ് വാങ്ങി  കാശും വയറും കളയേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം ടേസ്റ്റി സോസ് റെസിപ്പി.

ആവശ്യമായവ

തക്കാളി- 3 കിലോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീറ്റ്റൂട്ട്- 1

ഉപ്പ്- ആവശ്യത്തിന്

വെള്ളം- 1 കപ്പ്

പഞ്ചസാര – രണ്ട് ടേബിള്‍സ്പൂണ്‍

വിനാഗിരി – കാല്‍ കപ്പ്

കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

 

തക്കാളി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ബീറ്റ്റൂട്ട് കൂടി കഷ്ണങ്ങള്‍ ആക്കി ചേർക്കാം. ഒരു കുക്കറിലേയ്ക്ക് ഇത് മാറ്റി അര കപ്പ് വെള്ളം ഒഴിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വെച്ച്‌ വേവിക്കാം. നന്നായി വെന്ത തക്കാളിയും ബീറ്റ്റൂട്ടും ഉടച്ച്‌ വെള്ളം കളഞ്ഞ് പള്‍പ്പ് മാത്രമായി എടുക്കാം. ഇത് അടുകട്ടിയുള്ള മറ്റൊരു പാത്രത്തിലെടുത്ത് തിളപ്പിച്ച്‌ കുറുക്കാം. തിളച്ചു വരുന്ന തക്കാളി പള്‍പ്പിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും, കാല്‍ കപ്പ് വിനാഗിരിയും, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം വറ്റി കട്ടിയായി വരുമ്ബോള്‍ അടുപ്പണയ്ക്കാം. അടുപ്പണച്ച്‌ തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.