
കോഴിക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പത്തുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ 15 വർഷം കഠിനതടവിനും 30,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമനെ (64)യാണ് ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്.
2021ൽ കുട്ടിക്ക് എട്ടു വയസ്സുണ്ടായിരുന്നപ്പോൾ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ സമയത്തും പിന്നീട് സ്കൂളിലേക്കു പോകാൻ ജീപ്പ് കാത്തുനിൽക്കുന്ന സമയത്തും പ്രതിയുടെ കടയിൽവച്ച് ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.
പീഡനത്തെ കുറിച്ച് വിദ്യാർഥിനി സ്കൂൾ കൗൺസിലർ മുഖേന തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.പി.വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.പി.ദീപ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group