ഐ.സി.സി നിലപാട് കടുപ്പിച്ചു;പാകിസ്ഥാന്‍ നിലപാട് മാറ്റി; താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക്, മത്സരം 9 മണിക്ക് തുടങ്ങും

Spread the love

ദുബായ്: മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ച പാകിസ്ഥാന്‍ ഒടുവില്‍ നിലപാട് മാറ്റി. യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കാനായി പാക് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന് ഐസിസി കര്‍ശന നിലപാടെടടുത്തതോടെയാണ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി ഉപേക്ഷിച്ച് മത്സരത്തില്‍ കളിക്കാന്‍ തയാറായത്.

പാകിസ്ഥാന്‍-യുഎഇ മത്സരം പുതിയ സമയക്രമം അനുസരിച്ച് ഒമ്പത് മണിക്ക് തുടങ്ങുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. പാക് താരങ്ങളോട് മത്സരത്തില്‍ കളിക്കാനായി സ്റ്റേഡിയത്തിലെത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വി ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group