
എത്ര വരവുണ്ടെങ്കിലും അതിനിരട്ടി ചെലവ് നേരിടേണ്ടി വരുന്നത് മിക്കവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. പരമാവധി ചെലവുകളും ധൂർത്തുമൊക്കെ കുറച്ചാലും പലവഴിക്ക് പൈസ നഷ്ടമാകാറുണ്ട്. എന്ത് ചെയ്‌തിട്ടും ദാരിദ്ര്യവും കഷ്‌ടപ്പാടുകളും ഒഴിയാത്ത അവസ്ഥ.
കടങ്ങൾ പെറ്റുപെരുകുന്നതും നിരവധി പേർ നേരിടുന്ന പ്രതിസന്ധികളാണ്. ഈ അവസ്ഥയ്ക്ക് ബാഹ്യമായ പല കാരണങ്ങളും ഉണ്ടാകുമെങ്കിലും വാസ്‌തു ദോഷങ്ങളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. വീട്ടിലെ വാസ്‌തുദോഷങ്ങൾ അവിടെ ജീവിക്കുന്നവരെയും സാരമായി ബാധിക്കുന്നു.
ഇതിൽ നിന്ന് രക്ഷനേടാൻ വാസ്‌തുശാസ്ത്രത്തിൽ നിഷ്കർഷിക്കുന്ന ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷനൽകാൻ കന്നിമൂലയ്ക്കാവുമെന്ന് വാസ്‌തുശാസ്ത്രത്തിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാസ്‌തു ശാസ്ത്രപ്രകാരം എട്ട് ദിക്കുകളിൽ ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല. ഈ ദിശയുമായി ബന്ധപ്പെട്ട് വാസ്‌തുവിൽ ചില കാര്യങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ചാൽ തന്നെ വീട്ടിലെ ദാരിദ്ര്യവും കഷ്ടതകളും അകന്ന് സമ്പദ്‌സമൃദ്ധിയും അഭിവൃദ്ധിയും കൈവരുമെന്നാണ് വാസ്‌തുവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
കന്നിമൂല വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. കന്നിമൂലയിൽ മലമൂത്ര വിസർജ്ജനം പാടില്ല. കിണർ, കുഴികൾ, ശൗചാലയം, വെള്ളം കെട്ടിക്കിടക്കുക, ശൗചാലയത്തിന്റെ ടാങ്ക് തുടങ്ങിയവ കന്നിമൂലയിൽ വരാൻ പാടില്ല.
കന്നിമൂലയിൽ തുളസിച്ചെടി നട്ടുവളർത്തുന്നത് അത്യുത്തമമാണ്. വീട്ടിലെ സകല ദോഷങ്ങളും മാറുന്നതിന് ഇത് സഹായിക്കും. കന്നിമൂലയിൽ കറുക, മുക്കൂറ്റി എന്നിവ നടുന്നതും ഐശ്വര്യം നൽകും.
കന്നിമൂലയിൽ പണം സൂക്ഷിക്കുന്നത് വരവ് കൂടുന്നതിന് സഹായിക്കും. കന്നിമൂലയിൽ അലമാര വച്ചതിന് ശേഷം അവിടെ പണം സൂക്ഷിക്കുന്നത് ധനാഭിവൃദ്ധിയ്ക്ക് സഹായിക്കും




