
കോട്ടയം:നാഷണൽ എക്സ് സർവീസ് മെൻ കോ. കോഡിനേഷൻ കമ്മറ്റി കോട്ടയം ടൗൺ യൂണിറ്റിന്റെ ഒന്നാം വാർഷിക ആഘോഷം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 21 ഞായറാഴ്ച 4 മണിക്ക് കോട്ടയം തിരുനക്കര അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വീരയോദ്ധാക്കളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിക്കും.
പ്രസിഡന്റ് വിനോമാത്യു അധ്യക്ഷത വഹിക്കും.എൻ.എക്സ്.സി.സി കോട്ടയം മുൻ പ്രസിഡന്റ് എം.ടി ആന്റണി ആമുഖ പ്രസഗം നടത്തും.എൻ.എക്സ്.സി.സി കോട്ടയം മുൻ ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ മുതിർന്ന വ്യക്തികളെ ആദരിക്കും.
കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം മുൻസിപ്പൽ കൗൺസിൽ എസ് ജയകൃഷ്ണൻ നിർവഹിക്കും.മിനിറ്റ്സ് അവതരണം സെക്രട്ടറി ഹരിക്കുട്ടൻ കെ.ബി നിർവഹിക്കും.കണക്ക് അവതരണം ട്രഷറർ ജയ്സൺ മാത്യു നിർവഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിട്ട. ലെഫ്റ്റൻ കേണൽ റീത്താമ്മ, എൻ.ഇ. എക് സി സി ജില്ലാ സെക്രട്ടറി വിജയൻ നായർ , ലെഫ്റ്റൻ കേണൽ റിട്ട. ടി.ആർ ശാരദാമ്മ നായർ , കോട്ടയം കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ജയകുമാർ തിരുനക്കര, ജോയിൻ സെക്രട്ടറി ടൗൺ യൂണിറ്റ് രഘുനാഥൻ കെ ആർ,എൻ.ഇ. എക് സി സി കോട്ടയം ടൗൺ യൂണിറ്റ് പ്രസിഡണ്ട് സെലിൻ കുട്ടി മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും




