നിർബന്ധിത മതപരിവർത്തന നിരോധനനിയമം നടപ്പാക്കണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് ഷോൺ ജോർജ്

Spread the love

കോട്ടയം: നിർബന്ധിത മതപരിവർത്തന നിരോധനനിയമം കേരളത്തിൽ നടപ്പാക്കേണ്ട കാലം കഴിഞ്ഞെന്നും ഇത്തരം ഒരു നിയമം നിലവിലുണ്ടായിരുന്നുവെങ്കിൽ കോ തമംഗലത്തെ ടിടിസി വിദ്യാർഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് ഷോൺ ജോർജ്.

ഹൈന്ദവ സംഘടന എന്ന നിലയ്ക്ക് ഹിന്ദു ഐക്യ വേദിക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടിയാണ്. നിർബന്ധിത മത പരിവർത്തനം കത്തോലിക്കാ സഭനിരോധിച്ചിട്ടുണ്ടെന്നും ഷോൺ പറഞ്ഞു.