ആഗോള അയ്യപ്പസംഗമം: രജിസ്റ്റർ ചെയ്തത് 4864 പേർ; ആദ്യം പേര് നൽകിയ 3000 പേരെ പങ്കെടുപ്പിക്കും

Spread the love

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ  ആദ്യം റജിസ്‌റ്റർ ചെയ്ത 3000 പേരെയാണ്  തിരഞ്ഞെടുത്തിരിക്കുന്നതെന്നു ദേവസ്വം ബോർഡ് അറിയിച്ചു. 4864 പേരാണു റജിസ്‌റ്റർ ചെയ്‌തത്‌. റജിസ്ട്രേഷൻ വർധിച്ചതോടെ 3250 പേരെ -പവേശിപ്പിക്കാൻ തീരുമാനിച്ചിരു ന്നുവെങ്കിലും പിന്നീട് ഇതു വേണ്ടെന്നുവച്ചു.

video
play-sharp-fill

20നു പമ്പയിൽ  നടക്കുന്ന സംഗമത്തിൽ ക്ഷണിക്കപെട്ടവർക്ക് മാത്രമാണു പ്രവേശനം. ഇവർക്കു പുറമേ ദേവസ്വം ബോർഡ് ക്ഷണിച്ച സംഘടനാ പ്രതിനിധികളുമുണ്ടാകും.

സംഗമത്തിലെ പാനലിസ്റ്റുകളായി സർക്കാർ നിശ്ചയിച്ചിരുന്ന നയതന്ത്ര വിദഗ്‌ധൻ വേണു രാജാമണിയും മുൻ ഡിജിപി എ ഹേമചന്ദ്രനും എത്തില്ല. പാനലി സ്‌റ്റുകളായി ഇവരെ നിശ്ചയിച്ചി രുന്നെങ്കിലും യഥാസമയം ബന്ധപ്പെട്ടില്ലെന്നാണു വിവരം. സംഗമ ത്തിലേക്കു ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കാൻ ഉദ്ദേശ്യമില്ലെന്നും വേണു രാജാമണി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ചീഫ് സെക്രട്ടറി കെ ജയ കുമാർ, മുൻ ഡിജിപി ജേക്കബ്  എന്നിവർ പങ്കെടുക്കും.