
കൂരോപ്പട: പഞ്ചായത്തിന് വാടകയും വാടക കുടിശികയും നല്കാന് തയ്യാറാകാത്ത കെ.എസ്.ഇ.ബി കാല് ലക്ഷത്തോളം രൂപ വാടക നല്കി സ്വകാര്യ കെട്ടിടത്തിലേക്ക് മാറി.
40 ലക്ഷം രൂപയുടെ വാടക കുടിശികയാണ്.
2016 ല്‍ വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസ് ആരംഭിച്ചപ്പോള്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി രണ്ടു വര്‍ഷത്തേയ്ക്ക് വാടക രഹിതമായി പഞ്ചായത്തിന്റെ കെട്ടിടം നല്‍കിയിരുന്നു.
2018 ഫെബ്രുവരിയില്‍ വാടക ഇളവ് അവസാനിച്ചിരുന്നു. 2018 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള വാടക ഇനത്തില്‍ കെ.എസ്.ഇ.ബി പഞ്ചായത്തിന് നല്‍കാനുള്ളത് 40 ലക്ഷം രൂപയാണ്. ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന ഉടനെ തന്നെ വാടക കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു നടപടികളുമുണ്ടായില്ല. ധനകാര്യ വകുപ്പ് വാടക വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതിന് പഞ്ചായത്തിനു നോട്ടീസും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി കെ.എസ്.ഇ.ബിയില്‍ നിന്നു വാടക ഈടാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമ നടപടികള്‍ ആരംഭിച്ചു. വൈദ്യൂതി മന്ത്രിയെ നേരില്‍ കണ്ടു സര്‍വകക്ഷി സംഘം കുടിശിക നല്‍കണമെന്ന നിവേദനവും നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ നല്കുന്ന കെട്ടിട നികുതിയാണു പഞ്ചായത്തിന്റെ പ്രധാന വരുമാനം. ഒരു രൂപ പോലും പഞ്ചായത്തിനു വാടക നല്‍കില്ലെന്ന വൈദ്യൂതി ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന് ആക്ഷേപമുണ്ട്. 2016 ല്‍ പഞ്ചായത്ത് നിര്‍മിച്ചു നല്കിയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് എല്ലാ സൗകര്യങ്ങളോടെയും കെ.എസ്.ഇ.ബി പ്രവര്‍ത്തിച്ച് വന്നത്.
ഒമ്പതു വര്‍ഷമായി ഒരു രൂപ പോലും വാടക ഇനത്തില്‍ നല്‍കാതെ, യഥേഷ്ടം ഉപയോഗിച്ചിട്ടു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയപ്പോള്‍ പഞ്ചായത്ത് അധികൃതരെയോ ജനപ്രതിനിധികളെയോ അതൊന്ന് അറിയിക്കാന്‍ പോലുമുള്ള മര്യാദ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കാണിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂവും സെക്രട്ടറി എസ്. സുനിമോളും പറഞ്ഞു.
ഇതിലുള്ള ശക്തമായ പ്രതിഷേധം വൈദ്യൂതി മന്ത്രിയെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്.
വാടക കുടിശിക ഈടാക്കുന്നതിനുള്ള നിയമ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.







