
കോട്ടയം: ജനസ്വാധീനമുള്ളവരാകണം, കഴിയുമെങ്കില്‍ പുതുമുഖങ്ങളാകണം…. തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്ബോള്‍ സ്‌ഥാനാര്‍ഥികളെ കണ്ടെത്താന്‍ മൂന്നു മുന്നണികളുടെയും പ്രധാന നിബന്ധന ഇതാണ്.
പക്ഷേ, സ്‌ഥാനാര്‍ഥികള്‍ക്കായി മുന്നണികള്‍ നെട്ടോട്ടമോടുന്ന കാഴ്‌ചയാണു പലയിടങ്ങളിലും ഉറച്ച ജയസാധ്യതയുള്ള സീറ്റുകളില്‍ പോലും പൂര്‍ണ മനസോടെ മത്സരിക്കാന്‍ എത്തുന്ന പുതുമുഖങ്ങള്‍ കുറവാണെന്നു പ്രദേശിക പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മുഴുവന്‍ സമയവും ജനസേവനത്തിനായി മാറ്റിവയ്‌ക്കണമെന്നതും വരുമാനം കാര്യമായി ലഭിക്കില്ലെന്നതുമാണു തെരഞ്ഞെടുപ്പ് രംഗത്തു നിന്നു പുതുമുഖങ്ങളെ അകറ്റുന്നത്. മാത്രമല്ല, നവമാധ്യങ്ങള്‍ സജീവമായതോടെ നിസാര കാര്യങ്ങള്‍ക്കു പോലും ജനപ്രതിനിധികളെ ക്രൂശിക്കുന്ന കാഴ്‌ചകളും പലരെയും പിന്നോട്ട് നയിക്കുന്നു. തെരഞ്ഞെടുപ്പിനും തുടര്‍ന്നും വന്‍ പണചെലവാണെന്നതും മുമ്പ് മത്സരിച്ചു ജയിച്ചിട്ടുള്ളവരെ പോലും വീണ്ടും മത്സരിക്കാനുള്ള ആഗ്രഹത്തിനു തടസമാകുന്നുണ്ട്.
തുടര്‍ച്ചയായി മത്സരിക്കുന്നവരെ ഒഴിവാക്കണമെന്നു മുന്നണികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാവര്‍ത്തികമാകില്ല. ഏതെങ്കിലും തരത്തിലുള്ള ആരോപണം നേരിട്ടവരെയും ഒഴിവാക്കും. എന്നാല്‍, സംവരണ വാര്‍ഡുകള്‍ നിശ്‌ചയിക്കുന്നതു നീണ്ടു പോകുന്നത് മുന്നണികളെ കുഴപ്പിക്കുന്നുണ്ട്. ഏതു വിഭാഗത്തിനെന്നറിയാതെ മുന്‍കൂട്ടി സ്‌ഥാനാര്‍ഥികളെ കണ്ടെത്തുക പ്രയാസമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലയിങ്ങളില്‍ ഒരേ ആളെ തന്നെ, ഒന്നിലേറെ മുന്നണികള്‍ നോട്ടമിട്ടു വച്ചിരിക്കുന്ന സ്‌ഥലങ്ങളുമുണ്ട്. അധ്യാപകര്‍, സമുദായ നേതാക്കള്‍, ആരാധനാലയങ്ങളില്‍ സജീവമായവര്‍ എന്നിവരെയൊക്കെ മുന്നണികള്‍ നോട്ടമിട്ടിരിക്കുകയാണ്. വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സീറ്റുകളില്‍ സ്‌ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് ഏറെ ദുഷ്‌കരമെന്നും മുന്നണി നേതാക്കള്‍ പറയുന്നു.







