മലപ്പുറത്ത്‌ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു

Spread the love

മലപ്പുറം : തിരൂർ പുറത്തൂരില്‍ മലമ്പാമ്പിനെ  പിടികൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്. മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ്  കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്പിനെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ കൂട്ടില്‍ നിന്ന് പിടികൂടുന്നതിനിടെയാണ് കടിയേറ്റത്.

video
play-sharp-fill

 കോഴിക്കൂട്ടിലുള്ള പാമ്പിനെ വാലില്‍ പിടിച്ച്‌ പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മലമ്പാമ്പ് മുസ്തഫയ്ക്കുനേരെ ചീറിയടുക്കുകയായിരുന്നു. പലതവണ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്. മലമ്പാമ്പ് ആയതിനാല്‍ മുസ്തഫയ്ക്ക് മറ്റു പ്രശ്നങ്ങളില്ല.

ഇന്നലെ രാവിലെ 9.30ഓടെ പുറത്തൂര്‍ സ്വദേശി ബാബുവിന്‍റെ വീട്ടില്‍ വെച്ച്‌ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ മുസ്തഫക്ക് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് വിറകുപുരക്ക് സമീപം മലമ്ബാമ്ബിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടില്‍ അടക്കുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ പാമ്ബ് ചാക്കില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇന്നലെ രാവിലെ മുസ്തഫയെത്തി പാമ്ബിനെ കൂട്ടില്‍ നിന്ന് പുറത്തെത്തിച്ച്‌ പിടികൂടുകയായിരുന്നു. മലമ്ബാമ്ബിനെ വനംവകുപ്പിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group