എന്തുപറ്റി എന്റെ വാട്‌സപ്പിന്..! ഈ ഒരു മണിക്കൂറിൽ വാട്‌സ്അപ്പ് പ്രേമികൾക്ക് കിട്ടിയത് എട്ടിന്റെ പണി
വൈകിട്ട് ഏഴരയോടെയാണ് പല സ്ഥലത്തും തകരാർ ആരംഭിച്ചത്. എന്നാൽ, ഒൻപത് മണിയായിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഒന്നര മണിക്കൂറായി ചിത്രങ്ങളോ ഫോട്ടോയോ പലർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. നെറ്റിന്റെ തകരാർ പോലെ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇത് കറങ്ങി നിൽക്കുകയാണ്.
ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാറിനെ തുടർന്നാണ് വാട്സപ്പ് തകരാറിലായത്. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.
*വാട്സ്ആപ്പ്* സെർവർ ഡൌൺ ആയതിനാൽ
വാട്സ്ആപ്പ് മീഡിയാസ് (വോയിസ്,ഫോട്ടോ,വീഡിയോ,സ്റ്റിക്കർ മുതലായവ ) ഒന്നും ഡൌൺലോഡ് ആകില്ല
ആരുടേയും ഫോണിന്റെ പ്രശ്നം അല്ല… ആരും പരിഭ്രാന്തർ ആകേണ്ട കാര്യമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപനം പാലിക്കുക . സഹകരിക്കുക 🤝🏻
Night 10 മണിവരെ Voice, Audio Files, Images, Videos തുടങ്ങിയവ download ആവുന്നതല്ല.
Server Maintenance Works നടക്കുകയാണ്.
പേടിക്കണ്ട.. എല്ലാവരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
10PM വരെ ക്ഷമിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻