എങ്ങും ചോര, കുരുതിക്കളമായി ഗാസ…! എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രയേലിന്‍റെ കരയാക്രമണം; ഇനി രക്ഷ ഫ്രാൻസും സൗദിയും ചേര്‍ന്ന് നയിക്കുന്ന സമാധാനശ്രമം

Spread the love

ഗിസ: ഗാസയില്‍ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേല്‍ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്.

video
play-sharp-fill

കുരുതിക്കളമായി മാറിയ ഗാസയില്‍ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്.
ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു.

ഗാസയില്‍ നിന്ന് പിൻവാങ്ങണമെന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയില്‍ ഇസ്രയേലിന്‍റെ വെല്ലുവിളി നീക്കം. ഇതോടെ അറബ് – ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയില്‍ പൂർവാധികം ശക്തിയില്‍ കരയാക്രമണം തുടങ്ങിയത്.

മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള ആഗോള സമ്മർദം ഉള്ളപ്പോഴാണ് ഇസ്രയേല്‍ അതിശക്ത കരയാക്രമണം തുടങ്ങിയത് എന്നതാണ് ഏവരെയും ഞെട്ടിക്കുന്ന്. അമേരിക്കയുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നതാണ് നെതന്യാഹു തുറന്നു തന്നെ അവകാശപ്പെടുന്നത്.

ഖത്തർ നയിക്കുന്ന വെടിനിർത്തല്‍ മാധ്യസ്ഥം മുന്നോട്ട് പോകാൻ ഇനിയെന്താണ് വഴി എന്നത് ലോകം ഉറ്റുനോക്കുന്നു. ഖത്തർ ഇടപെടല്‍ തുടരണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. തുടരും എന്നാണ് ഖത്തറിന്റെയും നിലപാട്.