പാലക്കാട് ബാറിൽ കയറി യുവാവിൻ്റെ മൂക്കിടിച്ച് തകർത്ത കേസ്: രണ്ട് പേർ പിടിയിൽ

Spread the love

പാലക്കാട്: ആറങ്ങോട്ട്കരയിലെ ബാറിൽ യുവാവിൻ്റെ മൂക്കിടിച്ച് തകർത്ത കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശ്ശേരി പൊലീസ്. തൃശൂർ വരവൂർ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയിൽ വീട്ടിൽ നസറുദ്ദീൻ(29) എന്നിവരാണ് പൊലീസ് പിടിയിലായത്.

video
play-sharp-fill

ഈ മാസം 5 നായിരുന്നു കേസിനാസ്പദമായ സംഭവം. ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് രണ്ട് പ്രതികളും ചേർന്ന് മറ്റൊരു യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മൂക്ക് ഇടിച്ച് തകർക്കുകയായിരുന്നു

ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി നസറുദ്ദീൻ മറ്റ് കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group