play-sharp-fill
സ്‌കൂൾ കുട്ടിയോടു ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി: കുട്ടിയുടെ പരാതിയിൽ കോട്ടയം ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു; കുട്ടികളോടുള്ള ക്രൂരതയ്ക്ക് മാപ്പ് നൽകാതെ മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ കുട്ടിയോടു ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി: കുട്ടിയുടെ പരാതിയിൽ കോട്ടയം ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു; കുട്ടികളോടുള്ള ക്രൂരതയ്ക്ക് മാപ്പ് നൽകാതെ മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ
കോട്ടയം: നടുറോഡിൽ പൊരിവെയിലിൽ ആറാം ക്ലാസുകാരനെ ഇറക്കി വിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത മോട്ടോർ വാഹന വകുപ്പ്. പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് സൺ ബസിലെ കണ്ടക്ടർ കുറിച്ചി സ്വദേശി സൈജു കെ.തോമസിന്റെ ലൈസൻസാണ് ആർ.ടി.ഒ ബാബു ജോൺ ഏഴു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്ത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോട്ടയം നഗരമധ്യത്തിലായിരുന്നു സംഭവം. എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് എം.ഡി കൊമേഷ്യൽ സെന്ററിനു സമീപത്തു നിന്നും ബസിൽ കയറിയത്. കുട്ടിയ്ക്ക് കോഴിച്ചന്തയ്ക്കു സമീപം ഭീമാ ജുവലറിയിലെ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ബസ് ഇവിടെ നിർത്താൻ തയ്യാറാകാതിരുന്ന കണ്ടക്ടർ കുട്ടിയെയുമായി നേരെ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപത്തെ ബസ് സ്റ്റോപ്പിൽ എത്തുകയായിരുന്നു. യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ഇവിടെ ബസ് നിർത്തിയും കുട്ടിയെ ഇറക്കിയതും. തുടർന്ന് ഇവിടെ നിന്നും ഓട്ടോറിക്ഷയിലാണ് കുട്ടി വീട്ടിലെത്തിയത്. ഇതേ തുടർന്നാണ് പിതാവ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും ആർ.ടി.ഒയ്ക്കും പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒ ബസ് കണ്ടക്ടറെ വിളിച്ചു വരുത്തി. തുടർന്ന് ഇദ്ദേഹത്തിന്റെ ലൈസൻസ് വാങ്ങി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടി ഒരാഴ്ചയായി കുറച്ചത്.