കുസാറ്റില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി; കാണാതായത് മൂന്നാം വർഷ ഇലക്‌ട്രോണിക്സ് വിദ്യാർത്ഥി സായന്തിനെ; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്; എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

Spread the love

കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയില്‍ നിന്ന് ഒരു വിദ്യാർത്ഥിയെ കാണാതായതായി പരാതി.

video
play-sharp-fill

സർവകലാശാലയിലെ മൂന്നാം വർഷ ഇലക്‌ട്രോണിക്സ് വിദ്യാർത്ഥിയായ സായന്ത് (20) ആണ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ അപ്രത്യക്ഷനായത്.

യൂണിവേഴ്സിറ്റിക്ക് സമീപമുള്ള വിദ്യാനഗർ റോഡിലെ ആഷിയാന ഹോസ്റ്റലിലാണ് സായന്ത് താമസിച്ചിരുന്നത്. സെപ്റ്റംബർ 15-ന് വൈകുന്നേരം ഏകദേശം 4:20-ഓടെയാണ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് ഇയാളെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ബന്ധുക്കള്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സായന്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, അല്ലെങ്കില്‍ 0484 2532050 എന്ന നമ്പറില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.