വില്യാപ്പള്ളിയില്‍ ആര്‍ജെഡി നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയില്‍

Spread the love

വടകര:  വില്യാപ്പള്ളിയില്‍ ആർജെഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ. വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് പിടികൂടിയത്.തൊട്ടില്‍പ്പാലം കരിങ്ങാട് വച്ചാണ് പ്രതി കസ്റ്റഡിയിലായത്.

video
play-sharp-fill

ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി വലിയിലാവുകയായിരുന്നു. പ്രതിയെ അക്രമണം നടന്ന സ്ഥലത്ത് എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കും.