ഒറ്റയടിക്ക് വില 40 രൂപയിലേക്ക്; ലാഭം തമിഴ്നാടിന് മാത്രം; കോഴി ഫാമുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

Spread the love

വെഞ്ഞാറമൂട്:  അനിയന്ത്രിതമായി ചൂട് കൂടിയതും കോഴിത്തീറ്റ വില കുത്തനെ ഉയർന്നതും കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കി. ഇങ്ങനെ പോയാൽ കോഴി ഫാമുകള്‍ അടച്ചുപൂട്ടേണ്ടി വരും.

video
play-sharp-fill

50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് മൂന്നുമാസത്തിനിടെ 300 രൂപയോളമാണ് കൂടിയത്. രോഗങ്ങള്‍ കാരണം കോഴികള്‍ ചാകുന്നത് നഷ്ടം വർദ്ധിപ്പിക്കും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം വേറെ കണ്ടെത്തണം. വലിയ ഫാമുകളില്‍ തൊഴിലാളികള്‍ക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്.

സ്വന്തമായി വളർത്തുന്നവർക്ക് പണിക്കൂലിപോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ പറയുന്നു. മണ്ഡലകാലമാകുന്നതോടെ കച്ചവടം ഇനിയും കുറയുമെന്ന ഭീതിയിലാണ് കച്ചവടക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 കോഴികള്‍ക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നല്‍കുന്നത്. കുഞ്ഞായിരിക്കേ നല്‍കുന്ന തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ, അടുത്തത് ഫിനിഷർ. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് 3കിലോ തീറ്റ വേണ്ടിവരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാല്‍ നഷ്ടം പിന്നെയും കൂടും.