അമീബിക് മസ്‌തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടെ രോഗം സ്ഥിതീകരിച്ചു; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ 29 കാരന്

Spread the love

പാലക്കാട്‌:  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. പാലക്കാട് സ്വദേശിയായ 29 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 17 പേർ മരിച്ചു എന്ന ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരിച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 66 പേർക്ക് ഈ വർഷം രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടാവുകയും ഏഴ് പേർ മരണപ്പെടുകയും ചെയ്തു. നിലവില്‍ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലുള്ളത്.