ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

Spread the love

മുംബൈ: ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കവേ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്.

video
play-sharp-fill

ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി ഓഹരികളിലും മുന്നേറ്റം തുടരുകയാണ്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ വർധിച്ച് ഇപ്പോൾ ഒരു ഡോളറിന് 88 രൂപ 5 പൈസ എന്ന നിരക്കിലാണ് വിനിമയം ഇപ്പോൾ നടക്കുന്നത്.

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ഇന്ന് മുതൽ വീണ്ടും ആരംഭിച്ചു. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്​പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ആണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group