
തിരുവനന്തപുരം: വിഭാഗീയതയുണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ വിധി ചോദ്യംചെയ്യുന്നു. ഏതാനും വ്യവസ്‌ഥകൾ മാത്രമല്ല, ഭേദഗതി നിയമം പൂർണമായി പിൻവലിക്കണം എന്നും സതീശൻ പറഞ്ഞു.