ടാര്‍ചെയ്‌ത റോഡ്‌ മണിക്കൂറുകള്‍ക്കകം കുത്തിപ്പൊളിച്ച്‌ മാതൃകയായി വാട്ടര്‍ അതോറിറ്റി: പെരുവ ശാന്തിപുരം റോഡില്‍ പെരുവ പള്ളിക്ക്‌ സമീപമാണ്‌ വാട്ടര്‍ അതോറിറ്റി റോഡ്‌ കുത്തിപ്പൊളിച്ചത്‌

Spread the love

പെരുവ: ടാര്‍ചെയ്‌ത റോഡ്‌ മണിക്കൂറുകള്‍ക്കകം കുത്തിപ്പൊളിച്ച്‌ മാതൃകയായി വാട്ടര്‍ അതോറിറ്റി. പെരുവ ശാന്തിപുരം റോഡില്‍ പെരുവ പള്ളിക്ക്‌ സമീപമാണ്‌ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്‌.

ഇന്നലെ രാവിലെയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌ ടാര്‍ ചെയ്യാനായി എത്തിയത്‌. രാവിലെ പെയ്‌ത മഴയത്തും ടാര്‍ ചെയ്യാന്‍ തുടങ്ങിയത്‌ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്നു.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ പൊട്ടി ഇവിടെ നേരത്തെ വെള്ളം ഒഴുകിക്കൊണ്ടിരുന്നതാണ്‌. അതിനു മുകളിലൂടെ ടാര്‍ ചെയ്‌ത ശേഷമാണ്‌ വാട്ടര്‍ അതോറിറ്റി നന്നാക്കാനായി റോഡില്‍ കുഴിയെടുത്തത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ്‌ ടാറിങ്‌ തുടങ്ങിയപ്പോഴേ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി തുടര്‍ന്നാണ്‌ പത്തോടെ എത്തിയ മഴയെത്തും ടാറിങ്‌ തുടര്‍ന്നത്‌. ഇത്‌ നാട്ടുകാര്‍ എതിര്‍ത്തതോടെ ടാറിങ്‌ ജോലികള്‍ നിര്‍ത്തി വയ്‌ക്കുകയായിരുന്നു