
ഗുരുവായൂർ:ഗമഗ പ്രിയ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തിയ സംഗീത ആലാപനം വേദിയിൽ രബീന്ദ്ര നാഥ ടാഗോർ സംഗീത ശ്രേഷ്ഠ പുരസ്‌കാര ജേതാക്കളായ സഹോദരിമാരായ നിവേദിത ദാസിനെയും നിരഞ്ജന ദാസിനെയും, മാനേജിങ് ഡയറക്ടർ ഡോ. ഷാജു മച്ചാട്, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം നന്ദ മേനോൻ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.
18 ഇന്ത്യൻ ഭാഷകളും, 18 വിദേശ ഭാഷകളും ചേർത്ത് 36 ഭാഷകളിൽ സംഗീതം ആലപിച്ചു 20 ഓളം വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡും നേടിയ സംഗീത മികവിന് കലാനിധി സംസ്കൃതിയാണ് സംഗീത ശ്രേഷ്ഠ പുരസ്‌കാരം നൽകിയത്.
കൈതപ്രം ദാമോദരൻ നമ്പൂതിരി, കവിയും ഗാന രചയിതാവും ആയ പികെ ഗോപി, സീരിയൽ സിനിമ നടൻ ഗോപകുമാർ, നിർമാതാവ് കിരീടം ഉണ്ണി, ദൂരദർശൻ അവതാരികയും ന്യൂസ് റീഡറുമായിരുന്ന ഗീത രാജേന്ദ്രൻ എന്നിവർ ആയിരുന്നു അവാർഡ് ജൂറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം മന്നം ഹാളിൽ നടന്ന ചടങ്ങിൽ ഡോ.സന്ധ്യ ഐ.പി.എസ് അവാർഡ് നൽകി.
തുടർന്ന് സംഗീതത്തിലും സാമൂഹിക പ്രവർത്തനത്തിനും അമേരിക്കൻ മെരിറ്റ് കൌൺസിൽ ഹോണററി ഡോക്ടറേറ്റ് നേടിയ ഗായകനും സംഗീത സംവിധായകനും ആയ ഷാജു മച്ചാടനു ലേഖാസ് ഡിജിറ്റൽ വേൾഡ് പൊന്നാട അണിയിച്ചു ആദരിച്ചു.
സാവരിയ സംഗീത സംവിധായകൻ ജിതേന്ദ്ര വർമ, ( ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം )
ജൂനിയർ എക്സിക്യൂട്ടീവ് അശ്വനി അജിത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കലാകാരൻ മാരുടെ കൂട്ടായ്മയുടെ ആവശ്യഗതയും വേൾഡ് റെക്കോർഡ് കളുടെയും സാധ്യതകളെകുറിച്ചും ലേഖാസ് ഡിജിറ്റൽ വേൾഡ്ന്റെ മാനേജിങ് ഡയറക്ടർ ദാസ് പരപ്പനങ്ങാടി ഗായകർക്ക് ക്ലാസ്സ് എടുത്തു.