മാമ്മൂട് പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ പ്രതികളായ ഗുണ്ടകൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ;പിടിയിലായത് നിരവധി കേസിലെ പ്രതികൾ

Spread the love

കോട്ടയം: മാമ്മൂട് പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ.നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ അജിത്ത് കുമാർ, മാമ്മൂട് ബിബിൻ ജോസഫ് എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.

ചങ്ങനാശ്ശേരി മാടപ്പള്ളി കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിച്ചുവരുന്ന BPCL കമ്പനിയുടെ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കും നേരെയാണ് ആക്രമണം നടത്തിയത് .

ഒമിനി വാനിൽ പെട്രോൾ അടിക്കാൻ എത്തിയ ഒന്നു മുതൽ നാലു വരെ പ്രതികൾ സഞ്ചരിച്ചു വന്ന വാഹനത്തിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ല എന്ന് ഉടമ പറയുകയും തുടർന്ന് ഒരു പ്രകോപനമില്ലാതെ വിപിൻ വാഹനത്തിൽ നിന്നിറങ്ങി ചീത്ത വിളിച്ചുകൊണ്ടു കല്ലെടുത്ത് പമ്പുടമയുടെ തലയുടെ പുറകിൽ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസിലേക്ക് കയറിപ്പോയ പമ്പ്ഉടമയുടെ പുറകെ പ്രതിയോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേർ വാനിൽ നിന്നും ഇറങ്ങിവന്ന് ഓഫീസിലേക്ക് ഓടിക്കയറുകയും സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ ചവിട്ടി പൊട്ടിച്ച് ഓഫീസിനുള്ളിൽ കയറിയ പമ്പ് ഉടമയേയും ഭാര്യ പിതാവിനെയും മർദ്ദിക്കുകയുമാണുണ്ടായത്.

പമ്പ് ഉടമ പോലീസ് സ്റ്റേഷനിലറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം ജെ അരുണിന്റെ നേത്യത്യത്തിലുളള സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.