കുമരകം ചങ്ങാതിക്കൂട്ടം ഓണാഘോഷവും എൽ.എസ്.എസ് വിജയികളായ കുട്ടികൾക്ക് അവാർഡ് ദാനവും നടത്തി

Spread the love

കുമരകം: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മെത്രാൻ കായൽ തരിശ് നിലം കൃഷിചെയ്ത പുരുഷ കുട്ടായ്മ എന്ന നിലയിലും പേരുകേട്ട കുമരകം ചങ്ങാതിക്കൂട്ടം ഓണാഘോഷവും എൽ.എസ്.എസ് വിജയികളായ കുട്ടികൾക്ക് അവാർഡ് ദാനവും നടത്തി.

കെ എസ് ടി എ മുൻ ഭാരവാഹിയും പൊതു പ്രവർത്തകനുമായ റിട്ട.അദ്ധ്യാപകൻ അനിൽ കുമാർ കെ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം നടത്തിയ എൽ. എസ് .എസ് പരിശീലന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും, എൽ എസ് എസ് പരീക്ഷയിലെ വിജയികൾക്കും മെമെൻ്റോ നൽകി ആദരിച്ചു.

ചങ്ങാതികൂട്ടം കുടുംബാംഗങ്ങൾ ക്കായി നിരവധി കലാ-കായികമത്സരങ്ങൾ സംഘടിപ്പിച്ചു. രണ്ട് ഹൗസുകളായി തിരിച്ച് നടത്തിയ മത്സരങ്ങൾ അത്യന്തം വാശിയും ആവേശവും നിറഞ്ഞതായിരുന്നു. ഓണസദ്യക്ക് ശേഷം വടം വലി മത്സവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എം ബിന്നു ഉദ്ഘാടനം ചെയ്തു. വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നൽകി. ചങ്ങാതിക്കൂട്ടം വനിതകൾ അവതരിപ്പിച്ച തിരുവാതിരയും, സിനിമാറ്റിക് ഡാൻസും ശ്രദ്ധേയമായി.

ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് ജി. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ വഞ്ചിക്കൽ സ്വാഗതം പറഞ്ഞു. പരിപാടിയുടെ കോർഡിനേറ്റർമാരായ സിബി ജോർജ്, എം. ആർ.പ്രമോദ്, മുൻ സെക്രട്ടറിമാരായ മഹേഷ് ബാബു, വി. ജി അജയൻ, കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.