
കോട്ടയം:കളഞ്ഞു കിട്ടിയ 2 പവന്റെ മാല തിരികെ നൽകി സുഹൃത്തുക്കൾ മാതൃകയായി.
പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്ത് കളഞ്ഞു പോയ സ്വർണ മാലയാണ് വിനോദയാത്രയ്ക്ക് പോയ നിർമ്മൽ സ്കറിയയുടെയും സുഹൃത്തുക്കളുടെയും സത്യസന്ധതയിൽ ഈട്ടിക്കൽ സ്വദേശി അജിതസാജൻ തിരികെ ലഭിച്ചത്.
മാല കിട്ടിയ ഉടൻ നിർമ്മൽ സ്കറിയയും സംഘവും എരുമേലി പോലീസ് സ്റ്റേഷനിൽ
എത്തിക്കുകയായിരുന്നു.മാല നഷ്ട്ടപ്പെട്ട വിവരം കോട്ടയത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം അറിയിച്ചിരുന്നു.തുടർന്ന് വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും(ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ) കളഞ്ഞുപോയ മാലയുടെ ഉടമസ്ഥയെ വിവരമറിയിച്ചു.
അജിതസാജൻ സ്റ്റേഷനിലെത്തി യുവാക്കളുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല സ്റ്റേഷനിൽ വെച്ച് തിരികെ നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


