പഞ്ചായത്ത് വകുപ്പിന് കീഴില്‍ സ്ഥിര ജോലി; 63,700 രൂപവരെ ശമ്പളം വാങ്ങാം; അപേക്ഷ ഒക്ടോബര്‍ മൂന്ന് വരെ

Spread the love

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. നഴ്സ് തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് വന്നിട്ടുള്ളത്.

ജില്ല അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. അരലക്ഷത്തിന് മുകളില് വരെ ശമ്ബള സ്കെയില് അനുവദിക്കുന്ന തസ്തികയാണിത്. താല്പര്യമുള്ളവര് കേരള പിഎസ്സി വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കണം.

അവസാന തീയതി: ഒക്ടോബര് 3

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില് നഴ്സ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 01.

കാറ്റഗറി നമ്ബര്: 289/2025

പത്തനംതിട്ട ജില്ലയിലാണ് നിലവില് ഒഴിവ് വന്നിട്ടുള്ളത്.

പ്രായപരിധി

18 വയസ് മുതല് 36 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികള് 02.01.1989നും 01.01.2007നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

എസ്‌എസ്‌എല്സി അല്ലെങ്കില് തത്തുല്യ യോഗ്യത വേണം.

കേരള നഴ്സസ് ആന്ഡ് മിഡ് വൈഫ്സ് കൗണ്സില് നല്കിയിട്ടുള്ള ആകസിലറി നഴ്സ് മിഡ് വൈഫറി സര്ട്ടിഫിക്കറ്റ് (18 മാസം ദൈര്ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം.
OR
ഇന്ഡ്യന് നഴ്സിങ് കൗണ്സില് അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തില് നിന്ന് ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സര്ട്ടിഫിക്കറ്റ് (18 മാസം ദൈര്ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം.

OR കേരള നഴ്സസ് ആന്ഡ് മിഡ് വൈഫ്സ് കൗണ്സില് നല്കിയിട്ടുള്ള ഹെല്ത്ത് വര്ക്കേഴ്സ് ട്രെയിനിങ് സര്ട്ടിഫിക്കറ്റ്.

പുറമെ കേരള നഴ്സസ് ആന്ഡ് മിഡ് വൈഫ്സ് കൗണ്സില് രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 27,900 രൂപമുതല് 63,700 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/